La comunità cattolica di rito siro-malabarese celebra il proprio culto (qurbana in lingua siriaca) in otto chiese di Roma, la principale è la basilica di Sant’Anastasia situata nell’omonima piazza nei pressi del Circo Massimo. I fedeli indiani si riuniscono in questo luogo sacro dal 2005. Dal 2020 il Vicariato di Roma ne ha concesso l’uso esclusivo. Mons. Stephen Chirappanath è visitatore apostolico per la Chiesa siro-malabarese in Europa e procuratore dell’arcivescovo maggiore della chiesa siro-malabarese a Roma. Il cappellano della basilica di Sant’Anastasia è invece padre Babu Panattuparambil. I malabaresi si autodefiniscono comunità di San Tommaso in onore dell’apostolo di Gesù Cristo che secondo la tradizione per primo evangelizzò la regione del Kerala in India.
Fino agli anni Sessanta del secolo scorso, la Chiesa siro-malabarese ha celebrato la liturgia in lingua siriaca, la quale è stata gradualmente sostituita dal malayalam. L’animazione liturgica nella basilica di Sant’Anastasia di Roma, così come l’intero qurbana, è in lingua malayalam, eccezionalmente abbiamo documentato canti in siriaco. Jojo Bindhu è il direttore del coro ed è lui a scegliere i brani da eseguire durante la messa domenicale. Jojo è anche compositore di musica religiosa e in alcune occasioni è solito proporre i suoi canti per l’animazione del qurbana. Altra figura centrale è padre Binoj Mulavarickal, anch’egli compositore, conosciuto e apprezzato dai fedeli siro-malabaresi in tutto il mondo, il quale dirige il coro della basilica di Sant’Anastasia in occasione di eventi importanti della comunità. Lo strumento principale impiegato per l’animazione liturgica è la tastiera elettronica, in alcune occasioni abbiamo documentato tabla, chitarre elettriche e acustiche. Il coro è composto da donne e uomini e ognuno dei membri ha a disposizione solitamente il proprio microfono, il quale viene amplificato da sei diffusori audio piuttosto potenti collocati in diversi punti della basilica.
Oltre alla liturgia domenicale abbiamo documentato anche alcune feste e processioni. In particolare, l’imponente Via Crucis che dalla basilica di Sant’Anastasia raggiunge il Colosseo.
സീറോ-മലബാർ കത്തോലിക്കാ സമൂഹം അവരുടെ ആരാധനക്രമം (കുർബാന, സുറിയാനി ഭാഷയിൽ) റോമിലെ എട്ട് ദേവാലയങ്ങളിൽ നടത്തുന്നു. ഇവയിൽ മുഖ്യദേവാലയം Circo Massimo ആസ്ഥാനമായുള്ള piazza Sant’Anastasia യിൽ സ്ഥിതിചെയ്യുന്ന സാന്താ അനസ്താസിയ ബസിലിക്കയാണ്. ഈ ദേവാലയത്തിൽ ഇന്ത്യൻ വിശ്വാസികൾ 2005 മുതൽ ഒന്നിച്ചു കൂടിവരുന്നു. 2020 മുതൽ റോമാ വികാരിയാത്ത് ഈ ദേവാലയം റോമിലെ സീറോ-മലബാർ വിശ്വസികളുടെ ഉപയോഗത്തിനായി കൈമാറി. മോൺ. സ്റ്റീഫൻ ചിറപ്പണത്ത് യൂറോപ്പിലെ സീറോ -മലബാർ സഭയുടെ അപ്പസ്തോലിക സന്ദർശകനും സീറോ -മലബാർ സഭയുടെ പ്രൊക്കുറേറ്റർ ജനറലും ആണ്. സാന്താ അനസ്താസിയ ബസിലിക്കയുടെ റെക്ടറും റോമിലെ സീറോ-മലബാർ വിശ്വാസികളുടെ വികാരിയും ബഹു. ബാബു പണാട്ടുപറമ്പിൽ അച്ഛൻ ആണ്. മലബാർ സഭാ വിശ്വാസികൾ തങ്ങളുടെ സമുദായത്തെ, യേശു ക്രിസ്തുവിന്റെ അപ്പസ്തോലനായ വി. തോമസിന്റെ ഓർമ്മയിൽ "മാർതോമ സമൂഹം" എന്നു വിളിക്കുന്നു. കത്തോലിക്കാ പാരമ്പര്യം അനുസരിച്ച്, വി. തോമസ് ആദ്യമായി ഇന്ത്യയിലെ കേരളം എന്ന പ്രദേശത്ത് സുവിശേഷം പ്രഘോഷിച്ചതായി വിശ്വസിക്കുന്നു.
1960 കൾ വരെ സീറോ -മലബാർ സഭ സുറിയാനി ഭാഷയിൽ ദിവ്യബലി അർപ്പിച്ചിരുന്നു. പിന്നീട് ഇത് സാവധാനം മലയാളത്തിലേക്ക് മാറ്റി. റോമിലെ സാന്താ അനസ്താസിയ ബസിലിക്കയിലെ ദിവ്യബലി അർപ്പണം മുഴുവൻ മലയാളം ഭാഷയിൽ ആണ്. ചിലപ്പോഴൊക്കെ സുറിയാനി ഗാനങ്ങളും ആലപിക്കാറുണ്ട്. ജോജോ ചെറിയാൻ ദേവാലയത്തിലെ Choir ഡയറക്ടറാണ്. ഞായറാഴ്ച ദിവ്യബലിക്ക് വേണ്ടിയുള്ള ഗാനങ്ങൾ തിരഞ്ഞെടുക്കുന്നത് അദ്ദേഹമാണ്. ജോജോ ഒരു ക്രൈസ്തവ സംഗീതസംവിധായകനും ആണ്. ചില അവസരങ്ങളിൽ തന്റെ തന്നെ സംഗീതങ്ങൾ കുർബാനയിൽ ആലപിക്കാറുണ്ട്. മറ്റൊരു പ്രധാന വ്യക്തിയാണ് ബഹു.ബിനോജ് മുളവരിക്കൽ അച്ഛൻ. അദ്ദേഹം ഒരു പ്രശസ്ത സംഗീതസംവിധായകനാണ്. ലോകമെമ്പാടുമുള്ള സീറോ-മലബാർ വിശ്വാസികൾക്ക് അറിയപ്പെടുന്നതും വളരെ അംഗീകരിക്കപ്പെടുന്നതുമായ ഒരു വ്യക്തിയാണ് അദ്ദേഹം. സാന്താ അനസ്താസിയ ബസിലിക്കയിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളിലും മറ്റ് പ്രത്യേക അവസരങ്ങളിലും ബഹു. ബിനോജ് മുളവരിക്കൽ അച്ഛൻ ഗായകസംഘത്തെ നയിക്കുന്നുണ്ട്. കുർബാനയിൽ ഉപയോഗിക്കുന്ന പ്രധാന സംഗീതോപകരണമാണ് ഇലക്ട്രോണിക് കീബോർഡ്. ചിലപ്പോഴൊക്കെ തബല, ഇലക്ട്രിക് ഗിറ്റാർ, അക്കോസ്റ്റിക് ഗിറ്റാർ എന്നിവയും ഉപയോഗിക്കുന്നു. ഗായകസംഘത്തിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നു. എല്ലാ അംഗങ്ങൾക്കും അവരവരുടെ മൈക്രോഫോൺ ഉണ്ടാകാറുണ്ട്. ആറ് ശക്തമായ ഓഡിയോ സ്പീക്കറുകൾ ബസിലിക്കയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിതമായിട്ടുണ്ട്, ഇവയിലൂടെ ശബ്ദം ക്രമീകരിച്ചിരിക്കുന്നു.
ഞായറാഴ്ച ദിവ്യബലി കൂടാതെ ചില തിരുനാളുകളും മറ്റ് ശുശ്രൂഷകളും ഇവിടെ നടത്താറുണ്ട്. പ്രത്യേകിച്ചും സാന്താ അനസ്താസിയ ബസിലിക്കയിൽ നിന്ന് Colosseum വരെ നടക്കുന്ന കുരിശിന്റെ (Via Crucis) സുശ്രൂഷ വളരെ ഏറെ ഭക്തിനിർഭരമായി നടത്തുന്ന ഒരു സുവിശേഷസാക്ഷ്യം ആണ്.
Filmato 1. Undicesima stazione della Kurishinte Vazhi.
La Domenica delle Palme, subito dopo la messa, prende vita la spettacolare Kurishinte Vazhi (Via della Croce) che parte da piazza di Sant’Anastasia e raggiunge l’Arco di Costantino passando per via dei Fori Imperiali. Per ognuna delle quattordici stazioni vengono eseguiti due canti: Kurishil Marichavane (A Colui che morì sulla Croce) composto da Fr. Abel ed Eeshoye Krushum Thangi (Gesù che ha portato la Croce) composto da Fr. Joseph Mavumkal. Il sistema di amplificazione impiegato è particolarmente complesso e potente. Il filmato contiene la realizzazione dell’undicesima stazione documentata il 2 aprile 2023.
Riprese e montaggio: Alessandro Cosentino.
1. കുരിശിന്റെവഴി യുടെ പതിനൊന്നാം സ്ഥലം.
ഓശാന ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം വിശുദ്ധ അനസ്ത സിയ പള്ളിയങ്കണത്തിൽ നിന്നും ദൃശ്യ ആവിഷ് കരണത്തോട്കൂടിയ ആഘോഷമായ കുരിശിന്റെ വഴി നടത്തുന്നു. Piazza Venezia, Fori imperiali എന്നിവ കടന്ന് കോൺസ്റ്റൻറ്റിൻ ആർച്ചിന് മുൻപിൽ തീരുന്നു. കുരിശിന്റെ വഴി യുടെ ഓരോ സ്ഥലത്തും രണ്ട് പാട്ടുകൾ പാടുന്നു. ബഹുമാനപ്പെട്ട ആബേൽ അച്ഛൻ രചിച്ച കുരിശിൽ മരിച്ചവനെ എന്ന ഗാനവും, ബഹുമാനപ്പെട്ട ജോസഫ് മാവുങ്കൽ രചിച്ച ഈശോയെ ക്രൂശുംതാങ്ങി എന്ന ഗാനവും പാടുന്നു. വളരെ ശക്തിയുള്ള ശബ്ദസംവിധാനം ഈ കുരിശിന്റെ വഴിയിൽഉപയോഗിക്കുന്നു പതിനൊന്നാം സ്ഥലത്തിന്റെ ദൃശ്യആവിഷ്കരണത്തിന്റെ വിഡിയോ ഏപ്രിൽ 2 ന് ആണ് എടുത്തത്.
വീഡിയോ & എഡിറ്റിങ്ങ്: അലെസ്സാൻഡ്രോ കോസെന്റിനോ.
Filmato 2. Thalathil Vellameduthu (Acqua raccolta in una ciotola).
Lavanda dei piedi documentata il Giovedì Santo 2023 (6 aprile) nella basilica di Sant’Anastasia. Il coro, diretto da Jojo Bindhu e accompagnato alla tastiera da Bonny Mappilamattel, intona il canto Thalathil Vellameduthu (Acqua raccolta in una ciotola), composto da Fr. Abel (testo) e Rafi Jose (musica). Nei pressi dell’altare il cappellano Babu Panattuparambil lava i piedi di 12 giovani membri dello SMYM (Syro Malabar Youth Movement).
Riprese e montaggio: Alessandro Cosentino.
2. താലത്തിൽ വെള്ളമെടുത്തു.
2023 ഏപ്രിൽ 6ന് പെസഹാ വ്യാഴാഴ്ച ബസിലിക്ക അനാസ്തസിയ പള്ളിയിൽ കാൽ കഴുകൽ കർമം നടന്നു. ജോജോ ബിന്ദു നയിച്ച ഗായക സംഘം ആബേൽ അച്ഛൻ രചിച്ച് റാഫി ജോസ് ഈണം നൽകിയ താലത്തിൽ വെള്ളമെടുത്തു എന്ന ഗാനം ആലപിച്ചു.
ബോണി മാപ്പിളമാട്ടേൽ കിബോർഡ് വായിച്ചു.ബസിലിക്കയുടെ ചാപ്ലൈൻ ബഹു. ബാബു പാണാട്ടുപറമ്പിൽ അച്ഛൻ സീറോമലബാർ യുവജന പ്രസ്ഥാനത്തിലെ 12 യുവാക്കളുടെ കാലുകൾകഴുകി.
വീഡിയോ & എഡിറ്റിങ്ങ്: അലെസ്സാൻഡ്രോ കോസെന്റിനോ.
Filmato 3. Krooshakum Meshayil (Sull’altare della Croce).
Il filmato contiene la prova generale prima della messa del canto in lingua malayalam Krooshakum Meshayil (Sull’altare della Croce) composto da padre Binoj Mulavarickal e impiegato solitamente per la Comunione. Quel giorno (19 maggio 2024) era stata affidata proprio a padre Binoj la direzione del coro della basilica in occasione della messa celebrata da Raphael Thattil, arcivescovo maggiore di Ernakulam-Angamaly e presidente del Sinodo della Chiesa cattolica siro-malabarese. Il coro era composto da membri provenienti dalle otto chiese siro-malabaresi di Roma e veniva accompagnato dalla tastiera elettronica (Bonny Mappilamattel), chitarra acustica e violino.
Riprese e montaggio: Alessandro Cosentino.
3. ക്രൂശാകും മേശയിൽ.
ഈ വീഡിയോയിൽ കാണുന്നത് വിശുദ്ധ കുർബാനക്ക് മുൻപായി നടന്ന അവസാന റിഹേഴ്സലാണ്. "ക്രൂശാ കും മേശയിൽ" എന്ന മലയാളം ഭക്തിഗാനമാണി ത്.ഫാ. ബിനോജ് മുളവരി ക്കൽ രചിച്ചതും പരമ്പരാഗതമായി കുർബാന സ്വികരണ സമയത്ത് പാടുന്നതുമായ ഒരു ഗാനമാണിത്. 2024 മേയ് 19-നു നടന്ന വിശുദ്ധ കുർബാനക്ക് മുമ്പ് ഫാ. ബിനോജ് തന്നെയാണ് ബസിലിക്കായിലെ ക്വയറിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്. ഈ വിശുദ്ധ കുർബാനയുടെ മുഖ്യകാർമികൻ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയും സീറോ-മലബാർ കത്തോലിക്കാ സഭയുടെ സിനഡിന്റെ പ്രസിഡന്റുമായ റാഫേൽ തട്ടിൽ പിതാവ് ആയിരുന്നു.
റോമിലെ എട്ട് സീറോ-മലബാർ സാമൂഹ ങ്ങളിൽനിന്നുള്ള അംഗങ്ങളാൽ രൂപീകരിച്ചതാണ് ബസിലിക്കയിലെ ഗായകസംഘം. സംഗീതോപകരണങ്ങളാ യി ഇലക്ട്രോണിക് കീബോർഡ് (ബോണി മാപ്പിളമാട്ടേൽ), ആക്കൂസ്റ്റിക് ഗിറ്റാർ, വയലിൻ എന്നിവയും ഉപയോഗിച്ചിരുന്നു.
വീഡിയോ & എഡിറ്റിങ്ങ്: അലെസ്സാൻഡ്രോ കോസെന്റിനോ.
Filmato 4. Accoglienza dell’arcivescovo maggiore Raphael Thattil.
Il 19 maggio 2024 la comunità cattolica siro-malabarese ha accolto Raphael Thattil, arcivescovo maggiore di Ernakulam-Angamaly e presidente del Sinodo della Chiesa cattolica siro-malabarese. Il filmato documenta il suo ingresso in piazza di Sant’Anastasia, addobbata a festa per l’occasione. Ad accompagnarlo vi sono padre Babu Panattuparambil, cappellano della basilica di Sant’Anastasia e Mons. Stephen Chirappanath, visitatore apostolico per la Chiesa siro-malabarese in Europa. I primi ad accogliere l’arcivescovo maggiore sono i bambini che hanno ricevuto quell’anno il Sacramento della Comunione, subito dopo sei ragazze eseguono una danza di benvenuto sulle note del brano Marthoman Nanmayal (La bontà di San Tommaso). Terminata la danza, Thattil raggiunge lentamente l’ingresso della basilica fra due file di donne che al suo passaggio lasciano cadere dei petali colorati.
Riprese e montaggio: Alessandro Cosentino.
4. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിന് സ്വി കരണം.
2024 മെയ് 19 ന് അതി മനോഹരമായി അലങ്കരിച്ച അനസ്ത സിയ ബസിലിക്കയിലേക്ക് സീറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പും സീറോ മലബാർ സഭസിനഡിന്റെ പ്രസിഡന്റും ആയ അഭി. മാർ റാഫേൽ തട്ടിൽ പിതാവിന് യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തും ബസിലിക്ക യുടെ ചാപ്ലൈൻ ബഹു. ബാബു പാണാട്ടുപറമ്പിൽ അച്ഛനും ഹൃദ്യമായ സ്വികരണം നൽകി.
മേജർ ആർച്ചു ബിഷപ്പിന് സ്വികരണം നൽകാൻ ഈ വർഷം പ്രഥമ ദിവ്യ കാരുണ്യം സ്വികരിച്ച കുട്ടികൾ മുന്നിൽ ഉണ്ടായിരുന്നു. അതിന് ശേഷം ആറ് പെൺകുട്ടി കൾ ചേർന്ന് അവതരിപ്പിച്ച മാർത്തോമൻ നന്മയാൽ എന്ന ഗാ നത്തിന്റെ സ്വാഗതനൃത്തം നടന്നു. ഈ നൃത്തതിനുശേഷം മേജർ ആർച്ച ബിഷപ്പ് സാവധാനം ബസിലിക്ക യിൽ പ്രവേശിച്ചു.
പ്രവേശന വഴിയിൽ ഇരു വശത്തുമായി താലപ്പൊലി ഏന്തിയ സ്ത്രീകൾ പലനിറത്തിലുള്ള പുഷ്പവൃഷ്ടി നടത്തി.
വീഡിയോ & എഡിറ്റിങ്ങ്: അലെസ്സാൻഡ്രോ കോസെന്റിനോ.
Finanziato dall’Unione Europea – NextGenerationEU – missione 4 Istruzione e ricerca - componente 2, investimento 1.1 “Fondo per il Programma Nazionale della Ricerca (PNR) e Progetti di Ricerca di Rilevante Interesse Nazionale (PRIN)” progetto PRIN_PNRR_22 n° P2022RMJB3
“Active archives and contemporary media: repatriation, participation, valorization of sound heritage and community memories” (ACTAR) CUP E53D23018820001